സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി; സുപ്രീം കോടതി നാളെ വിധി പറയും. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി 

ചീഫ് ജസ്റ്റിസ് ഡി വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ഡി വൈ. ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ് കെ. കൗള്‍, എസ് ആര്‍. ഭട്ട്, ഹിമ കോലി, പി എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്.

മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, മുകുള്‍ റോത്തഗി, ആനന്ദ ഗ്രോവര്‍, മേനക ഗുരുസ്വാമി, രാജും രാമചന്ദ്രന്‍ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ചത്. പത്തു ദിവസമാണ് വാദം നീണ്ടുനിന്നത്. 

സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത വേണമെന്നായിരുന്നു ഇവരുടെ വാദം. സ്വവര്‍ഗാനുരാഗികള്‍ക്ക് രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും ക്ഷേമാനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES