വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല.. കാമുകിയുടെ കഴുത്തിൽ കുത്തി… ശേഷം യുവാവ്,സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: നേമത്ത് കാമുകിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം.

ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതേ തുടർന്ന് കൈയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. യുവതിയുടെ നില അതീവ ഗുരുതരമാണ്.

ദീപക് അപകട നില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു.

RELATED STORIES