എം.എം.മണിയെ സി.പി.എം നിലയ്ക്കു നിർത്തണം: കുഞ്ഞുകോശി പോൾ

തിരുവല്ല : കേരള രാഷ്ട്രീയത്തിലെയും , നിയമസഭയിലെയും തലമുതിർന്ന നേതാവ് പി.ജെ.ജോസഫിനെതിരെ എം.എം. മണി നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് കേരള കോൺഗ്രസ് സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ ആവശ്യപ്പെട്ടു.

തൊടുപുഴയുടെ മാത്രമല്ല കേരളത്തിന്റെ സമഗ്ര വികസനത്തിന് മറക്കാനാവാത്ത സംഭാവന നൽകിയിട്ടുള്ള നേതാവാണ് പി.ജെ.ജോസഫ് . കർഷകരുടെ പട്ടയ പ്രശ്നത്തിൽ അദ്ദേഹം നടത്തിയ സമരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. കാർഷിക മേഖലയിലും, റോഡ് നിർമ്മാണത്തിലും , വിദ്യാഭ്യാസ രംഗത്തും പുത്തൻ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത പി.ജെ. ജോസഫിന് എം.എം. മണി മാർക്കിടണ്ട.

മണിയെ നിലക്കു നിർത്തുവാൻ സി.പി.എം. നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം. കുഞ്ഞു കോശി പോൾ പറഞ്ഞു.

RELATED STORIES