ലൈഫ് മിഷന്‍ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും സ്വത്തുക്കള്‍ കണ്ടു കെട്ടി ഇഡി

പ്രതികളുടെ 5.38 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവും ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും ഉള്‍പ്പടെ 5.38 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.

ലൈഫ് മിഷന്‍ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്. പ്രളയ ബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനുളള പദ്ധതിയില്‍ കോഴയായി കോടികള്‍ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി കമ്മീഷന്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.

RELATED STORIES