പുനെയില്‍ പരിശീല വിമാനം തകര്‍ന്നു വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഗോജുഭാവി ഗ്രാമത്തിൽ ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്.

പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു.

RELATED STORIES