തൃശ്ശൂർ ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴില്‍ വീണ് യുവാവിന് ദാരുണാന്ത്യം

പുല്ലൂര്‍ മഠത്തിക്കര സ്വദേശി ബിജോയ് (45) ആണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ലോറി ഓണേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗമാണ്.

ബിജോയിയെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. നഗരസഭയുടെ അധികാര പരിധിയില്‍ പെടുന്നതാണ് റോഡ്. കുഴി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നതാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

അപകട സമയത്ത് ബിജോയ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും പുറമേയുള്ള പരിക്കുകള്‍ സാരമുള്ളതല്ലെന്നും പറയപ്പെടുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

RELATED STORIES