എ സി റോഡിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

ആലപ്പുഴ-ചങ്ങനാശേരി  റോഡ് പുനരുദ്ധാരണ ഭാഗമായി നിർമ്മിക്കുന്ന  പണ്ടാരക്കളം ഫ്ലൈ ഓവറിൻ്റെ ഡയഫ്രം,ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് പ്രവൃത്തികൾ   24-10-2023(ചൊവ്വ), 25-10-2023 (ബുധൻ) തീയതികളിൽ രാത്രി 9.30 മുതൽ രാവിലെ 6 മണി  വരെ  നടക്കും.

നിലവിലെ സർവീസ് റോഡിൽ മെഷിനറികളും വാഹനങ്ങളും  നിർത്തിയിട്ടാണ് കോൺക്രീറ്റ് ജോലികൾ നടത്തുന്നത്. 

ഈ സമയങ്ങളിൽ ഇതുവഴി ഗതാഗതം അനുവദിക്കില്ല.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾ ഉൾപ്പടെയുള്ളവ പൂപ്പള്ളി-കൈനകരി റോഡ് വഴി പള്ളാത്തുരുത്തി ഭാഗത്തേക്കും  പൂപ്പള്ളി-ചമ്പക്കുളം എസ് എൻ  കവല വഴി ആലപ്പുഴയ്ക്കും, ആലപ്പുഴ വഴിവരുന്ന വാഹനങ്ങൾ  എസ് എൻ  കവല വഴി പൂപ്പള്ളിക്കോ അമ്പലപ്പുഴ-തിരുവല്ല റോഡ് വഴിയോ പോകണം.

RELATED STORIES