ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു.

എരുമേലി - മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 39-ാം രക്തസാക്ഷിത്വ ദിനം പാണപിലാവ് കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന പൊതുയോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മററക്കര ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.റ്റി. മാത്യു വെമ്പാല അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം ജിജിമോൾ സജി മുഖ്യപ്രഭാഷണം നടത്തി. പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ , സിബി നെടിയമുറി, ജോപ്പൻ , ജോയി തേക്കിൻകൂട്ടം , സനീഷ്, സന്തോഷ് ചാത്തൻകുഴി, സജി വയലുങ്കൽ, ജേക്കബ്ബ് ഇടയാടിയിൽ, ശശി മുട്ടത്തുകുന്നേൽ, ഷാജി നെടുംതകിടി, ബെന്നി ഇടത്തിനകത്ത് , മനോജ് | ഔസേപ്പ് മുതുപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.


പടം - ഇന്ദിരാഗാന്ധിയുടെ 39-ാം രക്തസാക്ഷി ദിനത്തിൽ  എരുമേലി പാണപിലാവ് കോൺഗ്രസ് ബൂത്ത് കമ്മറ്റി നടത്തിയ ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. -

RELATED STORIES