മലയാളത്തില്‍ ഒരു സിനിമയ്ക്കും നൂറ് കോടി കളക്ഷൻ കിട്ടിയിട്ടില്ലെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയെ ശരിവച്ച് സന്തോഷ് പണ്ഡിറ്റും

മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാരൊന്നും ഇല്ലെന്നും സിനിമയെ വിറ്റു ജീവിക്കുന്ന ബിസിനസ്സ്‌കാര്‍ മാത്രമേ ഒളളൂവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

മോശം അഭിപ്രായങ്ങള്‍ നേടിയ ചിത്രങ്ങള്‍ പോലും ചിലപ്പോള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടാകും. എന്നാല്‍ ഇത് അന്യഭാഷാ ചിത്രങ്ങളുടെ കാര്യമാണ്. മലയാള സിനിമയില്‍ ഇതുവരെ 100 കോടി കളക്ഷന്‍ നേടിയ സിനിമകള്‍ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവും നടനുമായ സുരേഷ് കുമാര്‍ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോള്‍ ഈ അഭിപ്രായത്തിന് പ്രതികരണവുമായ് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. 100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ്സ് തള്ള് മാത്രമാണെന്നും അതിനെ തമാശരീതിയില്‍ മാത്രം കണ്ടാല്‍ മതിയെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നു.

RELATED STORIES