പേ പിടിച്ച പശുവിനെ വെടിവെച്ച് കൊന്നു

മണ്ണംപേട്ടയില്‍ പേ പിടിച്ച പശുവിനെ വെടിവെച്ച് കൊന്നു. വരന്തരപ്പിള്ളി പോലീസ് എത്തിച്ച ലൈസന്‍സ് ഉള്ള ആളാണ് പശുവിനെ വെടിവെച്ച് കൊന്നത്. പേ പിടിച്ച ലക്ഷണങ്ങളോടെ രണ്ട് ദിവസമായി അക്രമാസക്തമായ പശുവിന് കഴിഞ്ഞ ദിവസമാണ് പേവിഷബാധയേറ്റതായി വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് അധികൃതര്‍ പശുവിന് ദയാവധം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ എത്തിയ സംഘം പശുവിനെ തൊഴുത്തില്‍ വെച്ചാണ് ദയാവധം നടപ്പിലാക്കിയത്.പിന്നീട് വെറ്റിനറി ഡോക്ടറുടെയും, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ പശുവിനെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.

മണ്ണംപേട്ട തെക്കേക്കര ചീനാത്ത് വിശ്വംഭരന്റെ 8 മാസം ചെനയുള്ള പശുവിനാണ് പേ പിടിച്ചത്.കുറുക്കന്‍, മരപ്പട്ടി, തെരുവുനായ ഇവയിലേതെങ്കിലും കടിച്ചതാകാം പശുവിന് പേ പിടിക്കാന്‍ കാരണമെന്ന നിഗമനത്തിലാണ് അധികൃതര്‍.പഞ്ചായത്ത് അംഗങ്ങളായ വി.കെ.വിനീഷ്, പ്രിന്‍സി ഡേവിസ്, വെറ്റിനറി ഡോക്ടര്‍ ബീന, വരന്തരപ്പിള്ളി എസ്‌ഐ ടി.ഒ.ജെയ്‌സന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

RELATED STORIES