മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ ആക്രമിക്കുന്നത് കണ്ട് മനംനൊന്ത് അച്ഛനെ മകൻ കൊന്നു

കർണാടകത്തിലെ റായ്ച്ചൂർ ജില്ലയിലാണ് സംഭവം. ദേവരഭൂപുര ഗ്രാമവാസി ബാണ്ടി തിമ്മണ്ണയെയാണ്(55) മകൻ ശീലാവന്ത(32) തലയിൽ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ശീലാവന്ത പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശീലാവന്ത, ഭാര്യ, രണ്ട് മക്കൾ എന്നിവർക്കൊപ്പമാണ് അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്.

മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ ആക്രമിക്കുന്നതിനെ ശീലാവന്ത പലതവണ ചോദ്യംചെയ്തിരുന്നു. ഇതുപറഞ്ഞ് ഞായറാഴ്ച അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിലായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു.

RELATED STORIES