ചെങ്ങന്നൂരില്‍ ഭാര്യയെ വെട്ടി ഭര്‍ത്താവ് ജീവനൊടുക്കി

ചെങ്ങന്നൂര്‍: ഭാര്യയെ ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചെങ്ങന്നൂര്‍ മുളക്കുഴ അരീക്കരയിലാണ് സംഭവം. പാറപ്പാട്ട് കിഴക്കേവിളയില്‍ ശ്രീജിത്ത് (47) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ജയശ്രീ (42)യെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ആണ് സംഭവം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാലു വെട്ടും കൈയ്ക്ക് രണ്ട് വെട്ടുമേറ്റു. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് അറിയുന്നത്. ശ്രീജിത്തിന്റെ മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍. ചെങ്ങന്നൂര്‍ എസ്എച്ച്ഒ എ.സി വിപിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

RELATED STORIES