നൂറനാട് മണ്ണെടുപ്പ് തടയാൻ ഉത്തരവിട്ടതായി മന്ത്രി പി പ്രസാദ്

മറ്റപ്പള്ളി മലയിൽ അനുമതിയോടെയാണ് മണ്ണെടുപ്പ് ആരംഭിച്ചതെങ്കിലും പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നൽകിയത്. ഇക്കാര്യം ബോധ്യപ്പെട്ടു. മണ്ണെടുപ്പിൽ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ പാലിക്കപ്പെട്ടില്ല.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചിട്ടില്ല. റിപ്പോർട്ട് നൽകിയ ജിയോളജി വകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ഗൗരവതരമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പോലീസ് നടപടി പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി.

RELATED STORIES