സൂസൻ ഡെന്നി അടിമാലിക്ക് ആഭിനന്ദനങ്ങൾ

അടിമാലി: ഇടുക്കി ജില്ല കേരളോത്സവ കയിക മേളയിൽ അടിമാലി 200 ഏക്കർ സ്വദേശി സൂസൻ ഡെന്നിയുടെ വിജയം നാടിനും നാട്ടുക്കാർക്കും അഭിമാനമായി. ഡിസ്കസ് ത്രോ, ജാവലിൻ ത്രോ,ഷോട്ട് പുട്ട് എന്നീ ഇനങ്ങളിലാണ് വിജയം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിന് ശേഷമാണ് സൂസൻ വീണ്ടും ട്രാക്കിൽ ഇറങ്ങിയത്. 

കേരളത്തിന് വേണ്ടി നിരവധി മെഡലുകൾ നേടിയ ഒരു നാഷണൽ അത്‌ലറ്റ് ആയ സൂസൻ ഡെന്നി ക്രിസ്റ്റ്യൻ ഡിവോഷണൽ ഗാന രംഗത്ത് അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ്. നൂറ് കണക്കിന് ഗാനങ്ങൾക്ക് തന്റെ ശബ്ദം അനുഗ്രഹമായിട്ടുണ്ട്. അതിൽ എടുത്തു പറയത്തക്ക ഒരു ഗാനമാണ് ഡോ. സന്തോഷ് പന്തളത്തിന്റെ തൂലികയിൽ നിന്നും പുറത്തുവന്ന  നിമിഷങ്ങൾ നിഴലായി  നീങ്ങിടുമ്പോൾ  എന്ന ഗാനം മനുഷ്യ മനസിന് മറക്കാൻ പറ്റാത്തതും എപ്പോഴും  കുളിർമ്മയേകുന്നതാണ്. 

ക്രിസ്ത്യൻ ഗാന രചയിതാവും സംഗീത സംവിധായകനുമായ അടിമാലി 200 ഏക്കറിൽ മരോട്ടികുഴിയിൽ ഡെന്നി തോമസാണ് ഭർത്താവ്. മകൻ: സാംസൻ ഡെന്നി.

RELATED STORIES