ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പമാണ് കേരള ജനപക്ഷം പാര്‍ട്ടിയെന്ന് പി സി ജോര്‍ജ്

കേരള ജനപക്ഷം സെക്കുലര്‍ ദേശീയ ജനാധിപത്യത്തിനൊപ്പം നില്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് എന്‍ഡിഎയ്ക്കും ബിജെപിക്കുമൊപ്പം സഹകരിച്ച് നീങ്ങാനാണ്. തങ്ങളുടെ രാഷ്ട്രീയം ബിജെപിക്കൊപ്പമായിരിക്കുമെന്നും യാതൊരു സംശയം വേണ്ടായെന്നും പി സി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള ജനപക്ഷ സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി സി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടിരുന്നു.

RELATED STORIES