കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് പോയ യുവതി അമ്മയുടെ മുന്നിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചു

കോട്ടയം: പാലാ മുത്തോലി സ്വദേശിനി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ ആണ് കുമാരനല്ലൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത്. കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്. അമ്മ ചന്ദ്രികക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.


ചന്ദ്രിക കടന്നു കഴിഞ്ഞപ്പോൾ തൊട്ടു പിറകിലായെത്തിയ സ്മിത കടക്കുന്നതിനു മുമ്പ് ട്രെയിൻ വന്നു ഇടിക്കുകയായിരുന്നു . ഭർത്താവ് അനിൽ, മക്കൾ : അമൃത, ആദിത്യൻ

RELATED STORIES