യാക്കോബായ സഭാ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദര്‍ശിച്ച്‌ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

കൊച്ചിയിലെ സഭാ ആസ്ഥാനമായ പുത്തൻ കുരിശ് പാത്രിക സെന്ററില്‍ എത്തിയാണ് സുരേഷ് ഗോപി ബാവയെ കണ്ടത്. തോമസ് പ്രഥമൻ ബാവയുമായുള്ള ദീര്‍ഘ നാളുകളായുളള സൗഹൃദം പുതുക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. സഭാ തര്‍ക്കത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും ബാവയ്ക്കൊപ്പം ഉണ്ടായിരുന്നു.

RELATED STORIES