എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഏതാനും യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു

പെര്‍ത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.

അതേസമയം വിമാനം യാത്ര തുടര്‍ന്ന് ദുബൈ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.

പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും പരിക്കേറ്റവര്‍ക്ക് യാത്രയ്‌ക്കിടെ തന്നെ വൈദ്യസഹായം നല്‍കിയതായി എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.

ദുബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാര്‍ക്ക് അധികമായി വേണ്ട പിന്തുണയും ഉറപ്പാക്കി.

RELATED STORIES