പ്രതിപക്ഷ നേതാവ് വിവരക്കേട് മാത്രമേ പറയൂ എന്നും അദ്ദേഹം കേരളത്തിന്റെ എം.എം മണി എംഎൽഎ

പ്രതിപക്ഷ നേതാവിന്റെ ചിന്നക്കനാൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ നെടുങ്കണ്ടത്ത് വച്ചായിരുന്നു പ്രതികരണം. മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും എം.എം മണി പറഞ്ഞു.

സതീശനും അയാളുടെ നേതാക്കന്മാരുമാണ് ഇടുക്കിയിലെ ജനതയെ ഏറ്റവും അധികം ദ്രോഹിച്ചിട്ടുള്ളത്. ജില്ലയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് യാതൊരു വിവരവുമില്ലെന്നും എം.എം മണി.
ഏറ്റവും മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. നിയമസഭയിൽ അത് കണ്ടുകൊണ്ടിരുന്ന ആളാണ് താൻ. അന്നും ഇന്നും താൻ നിയമസഭയിൽ ഉണ്ട്. വളരെ മാന്യമായാണ് ചെന്നിത്തല കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും എം.എം മണി കൂട്ടിച്ചേർത്തു.

RELATED STORIES