സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും കാറ്റും തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർത്തി മേഖലയിലും അൽ ജൗഫിലും മൂടൽ മഞ്ഞുമുണ്ടാകും. ചെങ്കടലിന് മുകളിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 10 മുതൽ 28 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശും.

ആകാശം മിക്കപ്പോഴും മൂടിക്കെട്ടി കിടക്കും. മക്ക, അൽബാഹ, അസീർ എന്നീ പ്രവിശ്യകളിൽ കാറ്റും ഇടിമിന്നലോടു കൂടിയ മിതമായ തോതിലെ മഴയുമുണ്ടാകും.

തെക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗതയിലും, ചെങ്കടലിലെ തിരമാലകൾ വടക്കുഭാഗത്ത് അര മീറ്റർ മുതൽ ഒരു മീറ്റർ വരെയും മധ്യഭാഗത്തും തെക്കുഭാഗത്തും ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെയും ഉയരത്തിൽ അടിക്കാനും സാധ്യതയുണ്ട്​.

RELATED STORIES