ചിങ്ങവനത്ത് സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി കീഴടങ്ങി

കളഞ്ഞൂർ പാടം സ്വദേശി ഫൈസൽ രാജാണ്
പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ കോട്ടയം ചിങ്ങവനം സ്വകാര്യ ബാങ്കിൽ നിന്ന് ഒരു കോടിയിൽ അധികം രൂപയുടെ സ്വർണവും പണവുമാണ് കവർന്നത്.

കൊടകര ഇസാഫ് ബാങ്ക് കവർച്ചാ കേസിലെയും മുഖ്യപ്രതിയാണ് ഫൈസൽ രാജ്. ഇയാള്‍ മറ്റു കവര്‍ച്ചാ കേസുകളിലും പ്രതിയാണ്. സംഭവത്തില്‍ ഫൈസലിനായി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.

ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ആഗസ്റ്റ് ആദ്യമാണ് വന്‍ കവര്‍ച്ച നടന്നത്. എട്ടു ലക്ഷം രൂപയും ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമാണ് മോഷണം പോയിരുന്നത്. ഇത് കൂടാ​തെ സിസിടിവിയുടെയും ഡിവിആറും ഇയാള്‍ മോഷ്ടിച്ചിരുന്നു.

RELATED STORIES