കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം : കേരള പുരാവസ്തു വകുപ്പില്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പി.എസ്.സി മുഖേനയാണ് പുതിയ റിക്രൂട്ട്‌മെന്റ്

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ജനുവരി 17 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്
പുരാവസ്തു വകുപ്പിന് കീഴില്‍ ലബോറട്ടറി അസിസ്റ്റന്റ്.

കാറ്റഗറി നമ്പര്‍: 527/2023. ആകെ 1 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ കെമിസ്ട്രിയില്‍ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടാവും.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജനുവരി 17 വരെ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന
thulasi.psc.kerala.gov.in/thulasi/ അപേക്ഷിക്കാം.

RELATED STORIES