വീട്ടില്‍ നിന്നും കയ്യോടെ പിടികൂടിയ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി ഭാര്യ

ജനുവരി 9 ന് ബെംഗളൂരുവിലാണ് സംഭവം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. എച്ച്എസ്ആര്‍ ലേഔട്ടില്‍ താമസിക്കുന്ന വെങ്കട നായിക് (30) ആണ് മരിച്ചത്. ഭാര്യയെ കാമുകനൊപ്പം വീട്ടില്‍ വച്ച് വെങ്കട നായിക് കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയായ നന്ദിനി ബായി ഭര്‍ത്താവിനെ വെട്ടിക്കൊന്നത്.

ജനുവരി 9 ന് ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്ത് നന്ദിനി കാമുകന്‍ നിതീഷ് കുമാറിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഭാര്യ കാമുകനൊപ്പം വീട്ടില്‍ സമയം ചിലവഴിക്കവെ വെങ്കിടേഷ് നായിക് വീട്ടിലേക്ക് മടങ്ങിയെത്തി. തര്‍ക്കത്തെ തുടര്‍ന്ന് നന്ദിനി ഭര്‍ത്താവിന്റെ തലയില്‍ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ നന്ദിനിയും നിതീഷും ചേര്‍ന്ന് മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ച് അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. കുളിമുറിയില്‍ വീണാണ് ഭര്‍ത്താവ് മരിച്ചതെന്ന് നന്ദിനി പോലീസിനെ വിളിച്ച് പറഞ്ഞു.

വെങ്കിടേഷ് നായിക്കിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. നന്ദിനിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി സമ്മതിച്ചു.

ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ല സ്വദേശികളായ നന്ദിനിയും നിതീഷും സുഹൃത്തുക്കളായിരുന്നു. കാമുകിയെ കാണാന്‍ നിതീഷ് ആന്ധ്രാപ്രദേശില്‍ നിന്ന് ബെംഗളൂരുവിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

RELATED STORIES