എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് സൂചന. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. ​

ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്ത് വന്നു. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ ഒരു അധ്യാപകനെ ഈ വിദ്യാർഥികൾ മർദ്ദിച്ചതായും ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാർഥിക്ക് കുത്തേറ്റ സംഭവം ഉണ്ടായത്.

RELATED STORIES