മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിയെ സ്ഥലം മാറ്റി

കൊച്ചി: മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജിലേക്കാണ് സ്ഥലംമാറ്റിയത്. 

വിദ്യാർഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്.  കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയിന്മേലാണ് നടപടി.

RELATED STORIES