ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പലയിടങ്ങളിലും മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ചാപരിധി പൂജ്യമായി. ഇതേത്തുടര്‍ന്ന് വിമാന സര്‍വീസുകളും ഗതാഗതവും തടസപ്പെട്ടു . നിരവധി വിമാനങ്ങളും ട്രെയിനുകളും ഏറെ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

ഫ്ലൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ ഡല്‍ഹി വിമാനത്താവളം അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. കനത്ത മൂടല്‍ മഞ്ഞും മൂലം റോഡുമാര്‍ഗമുള്ള വാഹനനീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊതു വാഹനങ്ങള്‍ പോലും സര്‍വീസ് നടത്താനാകുന്നില്ല. കൊടും തണുപ്പില്‍ നിന്നും രക്ഷതേടി ആളുകള്‍ റോഡരികിലും മറ്റും തീകായുന്നതും പതിവായി മാറിയിട്ടുണ്ട്. ഫെബ്രുവരി വരെ അതിശൈത്യം തുടരുമെന്നാണ് അറിയിപ്പ്.

RELATED STORIES