ഹൈറീച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഇ ഡി

കെ ഡി പ്രതാപൻ, ഭാര്യ ഷീന എന്നിവർക്കായാണ് ലൂക്ക് ഔട്ട് നോട്ടീസ്. കോടികളുടെ ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണെന്ന് ഇ.ഡി വ്യക്തമാക്കി.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ നിരവധി പരാതികളുണ്ട്. ദമ്പതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

മെമ്പർഷിപ്പ് ഫീയുടെ പേരിൽ 1157 കോടി രൂപയാണ് പ്രതികൾ തട്ടിയത്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളിൽനിന്ന് കോടികൾ സ്വന്തമാക്കി. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് ശേഷം പ്രതികളുടെ 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചിരുന്നു.

RELATED STORIES