സ്ത്രീത്വത്തെ അപമാനിച്ചു ; അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് വിഷയത്തിൽ കേസെടുത്തത്.

എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തത്.

അതേസമയം വിഷയത്തിൽ പ്രതികരണവുമായി ആളൂരും രം​ഗത്തെത്തി. യുവതി പരാതി കെട്ടിച്ചമച്ചതാണെന്നാണ് ആളൂരിന്റെ പ്രതികരണം.

RELATED STORIES