ക്രിസ്മസ്–ന്യൂ ഇയര്‍ ബംപറിന്‍റെ ഈ വർഷത്തെ ഭാഗ്യവാന്‍ പോണ്ടിച്ചേരി സ്വദേശി

ശബരിമല തീര്‍ഥാടനത്തിനെത്തിയപ്പോഴാണ് 33കാരനായ ബിസിനസുകാരന്‍ ലോട്ടറി എടുത്തത്.

രേഖകൾ ലോട്ടറി വകുപ്പ് ആസ്ഥാനത്ത് ഹാജരാക്കി. പേരും വ്യക്തിവിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന് വിജയി ആവശ്യപ്പെട്ടു.

ശബരിമല പോകും വഴി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താന്‍ കയറിയപ്പോള്‍ കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്റററിൽ നിന്നാണ് ലോട്ടറി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

45 ലക്ഷത്തോളം ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുടനീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഓണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബമ്പര്‍ ടിക്കറ്റാണ് ക്രിസ്തുമസ് പുതുവത്സര ബംപര്‍.

RELATED STORIES