സംസ്ഥാന ബജറ്റ് നാളെ : നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടായേക്കില്ലെന്നാണ് സൂചന.

അതേസമയം പെന്‍ഷന്‍ തുക കൂട്ടണമെന്ന സമ്മര്‍ദ്ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ട്.

ബജറ്റുമായി മുഖ്യമന്ത്രിയുമായി ധനമന്ത്രി ബാലഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതില്‍ വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടേക്കും.

RELATED STORIES