പോലീസുകാർ വ്യക്തിപരമായ ഈഗോ വച്ച് പുര്‍ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പോലീസെന്ന ഈഗോയാണ് പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം .

201 കോടി രൂപയാണ് കഴിഞ്ഞ വർഷം മാത്രം സൈബർ തട്ടിപ്പിലൂടെ കേരളത്തിൽ നിന്നും കടത്തിയത്. തട്ടിപ്പിന് ഇരയായത് അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉള്‍പ്പെടുന്നതാണ് സൈബർ ‍ഡിവിഷൻ. പ്രത്യേക സൈബർ ഡിവിഷൻ രൂപീകരണത്തിന് പിന്നില്‍ സൈബർ കുറ്റാന്വേഷണം, ഗവേഷണം എന്നിവയാണ് നടപ്പാക്കുക.

RELATED STORIES