മഞ്ചേരിയില്‍ പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം കഠിന തടവ്

മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. 11ഉം 12ഉം വയസുള്ള സ്വന്തം മക്കളെയാണ് മഞ്ചേരി സ്വദേശിയായ പ്രതി പീഡനത്തിനിരയാക്കിയത്. 123 വര്‍ഷം കഠിന തടവിനോടൊപ്പം 8.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴത്തുക അതിജിവീതയ്ക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവ്.

2021-22 കാലഘട്ടത്തിലാണ് സംഭവം നടന്നത്. എന്നാല്‍ പീഡനവിവരം പുറംലോകമറിയുന്നത് 2022ല്‍ ആണ്. പെണ്‍കുട്ടിയുടെ മാതാവാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പിതാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ പിതാവ് കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

RELATED STORIES