ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്

പാര്‍ട്ടി പറഞ്ഞാല്‍ എവിടെ വേണമെങ്കിലും മല്‍സരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം. പത്തനംതിട്ട അത്ര മോശം സ്ഥലമല്ല. പത്തനംതിട്ടയില്‍ ജയിക്കുമെന്ന പി സി ജോര്‍ജ്ജിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.

‘എല്ലാ സീറ്റിലും ജയിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥികള്‍ ഇടത് മുന്നണിക്ക് ഉണ്ടാകും. പത്തനംതിട്ടയിലെ നിയമസഭാ മണ്ഡലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമാണ്. ബിര്‍ളയെ കേരളത്തിലേക്ക് ക്ഷണിച്ചത് ഇഎംഎസ് അല്ലെ. അതുകൊണ്ടുതന്നെ സ്വകാര്യ നിക്ഷേപത്തിന് ഇടതുപക്ഷം എതിരല്ല. ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങളുണ്ടായി’, തോമസ് ഐസക് വ്യക്തമാക്കി.

RELATED STORIES