കൊല്ലം ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് ആണ് 1000 പേജ് ഉള്ള കുറ്റപത്രം സമർപ്പിക്കുക. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കേസ് പരിഗണിക്കുക. പത്മകുമാറും കുടുംബവും മാത്രമാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.

നവംബർ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയിൽ നിന്നായിരുന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.‌ സഹോദരനൊപ്പം പോകുകയായിരുന്ന കുട്ടിയെ കാറിൽ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു. പത്മകുമാറിന്റെ കട ബാധ്യത തീർക്കാൻ മോചന ദ്രവ്യത്തിന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

RELATED STORIES