രാജ്യത്ത് 96.88 കോടി വോട്ടര്‍മാർ : പുതിയ കണക്കുകള്‍ പുറത്ത്

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ.

രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി കൂടുതലാണ്.

49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. 18-29 വയസിലുള്ള 1,84,81,610 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

20-29 വയസിലുള്ള 19 കോടി 74 ലക്ഷം വോട്ടര്‍മാരാണുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകള്‍ പുറത്ത് വിട്ടത്.

RELATED STORIES