കോട്ടയം വിജയപുരം പഞ്ചായത്തിലെ കിണറുകളിൽ വെള്ളത്തിന് പച്ച നിറവും ദുര്‍ഗന്ധവും

ഇതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി ആരോഗ്യ വിഭാഗം വെള്ളം ശേഖരിച്ചു.
പച്ച നിറത്തിലുള്ള വെള്ളം കണ്ടെത്തിയത് പഞ്ചായത്തിലെ 13 ാം വാര്‍ഡിലെ ആറ് കിണറുകളിലായിയാണ്.

നിറവിത്യാസത്തിനോടൊപ്പം ദുര്‍ഗന്ധവുമുണ്ട്.
കൂടാതെ കിണറിലെ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. അതേ സമയം ശുദ്ധ ജലം ലഭിക്കുന്നതിനായി വേണ്ട നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ഉയര്‍ന്ന പ്രദേശമായതിനാല്‍ മാലിന്യം കലരുന്നതിനുള്ള സാധ്യതയില്ലായെന്ന് നാട്ടുകാർ പറയുന്നു.

ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് ജനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

RELATED STORIES