മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വഗേലയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ബിജെപി പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ പൂനെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 500 (അപകീർത്തിപ്പെടുത്തൽ), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് നിഖിൽ വഗേലിനെതിരെ വിശ്രാംബാഗ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അദ്വാനിക്ക് ഭാരത് രത്ന പുരസ്കാരം നൽകിയതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനാണ് നടപടി.

RELATED STORIES