മിക്കവാറും പൂട്ടിക്കെട്ടും : അഡ്വ : ആളൂരിനെതിരെ വീണ്ടും പരാതി

കൊച്ചി: അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ വീണ്ടും പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നൽകിയത്. ഈ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ആളൂർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഭൂമി കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അഡ്വ ബി എ ആളൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി.

ബിസിനസ് കൺസൾട്ടേഷൻ ആവശ്യത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകിയില്ലെന്നാണ് യുവതിയുടെ പരാതി.

ബിസിനസ് നിർത്തിയെന്നും പണം തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടപ്പോൾ തന്നില്ലെന്നാണ് പരാതി. പണം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES