മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സ് : വിഎസ് അച്യുതാനന്ദന് വേണ്ടി മകൻ കോടതിയിൽ ഹാജരായി

കോഴിക്കോട് : വി​ജി​ല​ൻ​സ് കോ​ട​തി അയച്ച നോട്ടീസിൽ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വേണ്ടി മകൻ വി എ അരുൺ കുമാർ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരായി.

മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സുമായി ബന്ധപ്പെട്ടാണ് അരുൺ കുമാർ ഹാജരായത്.

വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകി കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ ആ​ക്ഷേ​പം ഉ​ണ്ടെ​ങ്കി​ൽ കോടതിയിൽ നേരിട്ട് അ​റി​യി​ക്ക​ണ​മെ​ന്ന് കാണിച്ചായിരുന്നു വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചത്.

ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട് പരിശോധിക്കാനോ കോടതിയിൽ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകൻ അരുൺ കുമാർ കോടതിയെ അറിയിച്ചു.

RELATED STORIES