എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി

കേരള ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റത് വളഞ്ഞവഴിയിലൂടെ മറികടക്കാനായിരുന്നു വീണാ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരമേറ്റു.

കേരള ഹൈക്കോടതിയ്ക്ക് പിന്നാലെ കർണാടക ഹൈക്കോടതിയും വീണാവിജയന്റെ്‌ ഹർജി തള്ളി.ഇതോടെ രാഷ്ട്രീയ പകപോക്കലെന്ന വാദത്തിന്റെ്‌ മുനയൊടിഞ്ഞു കഴിഞ്ഞു. അന്വേഷണം അതിന്റെ്‌ വഴിക്ക് നടക്കുമെന്നും ഇതിൽ ഇടപെടില്ലെന്നുമായിരുന്നു സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ കെഎസ്ഐഡിസിയെ ഉപയോഗിച്ച് കേരള ഹൈക്കോടതിയിൽ അന്വേഷണം തടയാൻ ഹർജി നൽകുകയായിരുന്നു മുഖ്യമന്ത്രിയും പാർട്ടിയും ചെയ്തതന്ന്‍ കെ.സുരേന്ദ്രൻ പറഞ്ഞു.

ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതുകൊണ്ടാണ് വീണാവിജയന്റെ് ഹര്‍ജി തളളിയത്. അതുകൊണ്ട് ഇനിയെങ്കിലും പിണറായി വിജയനും മകളും അന്വേഷണത്തോട് സഹകരിക്കണം. മടിയിൽ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.

RELATED STORIES