പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ എത്തി യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് പ്രാർത്ഥിച്ചു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തിൽ എത്തി യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്.
നിർണായകമായ ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കു ഇറങ്ങുമ്പോൾ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ യുഡിഎഫിന് കരുത്ത് പകരുമെന്നും, ആ കരുത്ത് ആർജിക്കാനാണ് കല്ലറയിൽ എത്തി പ്രാർത്ഥിച്ചതെന്നും ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു.

പ്രമുഖ നേതാക്കന്മാർ എല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

RELATED STORIES