ചുട്ടു പൊള്ളി കേരളം ; സംസ്ഥാനത്തെ ആറ് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും എന്നും മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ കോഴിക്കോട് കോട്ടയം ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അതേസമയം ഇന്നും(19-02-24) നാളെ(20-02-24) യും എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

RELATED STORIES