തൊടുപുഴ ഗവ. കോ ഓപറേറ്റീവ് കോളജില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാര്‍ഥികള്‍

റാഗിങ് നടത്തിയെന്ന തെറ്റായ ആരോപണമുന്നയിച്ച് ഒമ്പത് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

30ഓളം വിദ്യാര്‍ഥികളാണ് കോളജ് കെട്ടിടത്തിനു മുകളില്‍ കയറി പ്രതിഷേധിക്കുന്നത്. കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.

ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തെത്തുകയും താഴെ വലവിരിച്ച് സുരക്ഷയൊരുക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES