തിരുവനന്തപുരത്ത് ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ചു പോലീസ്

തിരുവനന്തപുരം: ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് നാഗരയിലാണ് സംഭവം ഉണ്ടായത്. നാഗര സ്വദേശി കെകെ ഭവനിൽ അനിൽ കുമാർ (55) , ഭാര്യ ഷീബ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിന്റെ ഹൂക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പേരുടെയും മൃതദേഹം. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദമ്പതികൾ പുറത്ത് വരാതിരുന്നതോടെ ബന്ധു അന്വേഷിച്ചെത്തിയിരുന്നു.

പുറത്തു നിന്ന് ഏറെ നേരം വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ഇതോടെ ബന്ധു വാതിൽ തള്ളി തുറന്ന് അകത്ത് കയറി. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം കണ്ട ബന്ധു വിവരം ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു.

RELATED STORIES