ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിമൂന്നുകാരന്‍ ആത്ഹമത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കാട്ടൂരില്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ കായിക അധ്യാപകനടക്കം മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് പരാതി. സ്‌കൂള്‍ മാനേജ്‌മെന്റാണ് നടപടിയെടുത്തത്. ആലപ്പുഴ രൂപതയുടെ കീഴിലുള്ള ഒരു സന്യാസ സഭയുടെതാണ് സ്കൂള്‍.

കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പോലീസ് സഹപാഠികളുടെ മൊഴി എടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് ബാലാവകാശ കമ്മീഷനും എസ്.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഏഴാം ക്ലാസ് പ്രജിത് മനോജ് ആണ് അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന ഈ മാസം 15ന് ജീവനൊടുക്കിയത്. അവസാന പീരിയഡ് ക്ലാസില്‍ വൈകിയെത്തിയതിന് കായികാധ്യാപകന്‍ പ്രജിത്തിനെയും സഹപാഠിയേയും അടിക്കുകയും വഴക്കുപറയുകയും ചെയ്തുവെന്നാണ് പരാതി. ഇതില്‍ മാനസികമായി ഏറെ വിഷമിച്ച പ്രജിത് വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പരാതി.

RELATED STORIES