എന്തിനും ഏതിനും പാരസെറ്റമോൾ കഴിക്കുന്നവരാണോ ? എങ്കിൽ സൂക്ഷിക്കുക !! കരൾ അടിച്ചു പോകാൻ സാധ്യത

തലവേദന, പനി, ശരീരവേദന ഇവയ്ക്കെല്ലാം ഏറ്റവും സുരക്ഷിതം എന്നു കരുതുന്ന മരുന്നാണ് പാരസെറ്റമോൾ. എന്നാൽ മറ്റേതൊരു മരുന്നിനെയും പോലെ പാരസെറ്റമോളും കൂടുതൽ ശരീരത്തിലെത്തുന്നത് അപകടകരമാണ്. സാധാരണ വേദനസംഹാരിയായ പാരസെറ്റമോള്‍ കരളിനെ തകരാറിലാക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു പഠനം.

എലികളിൽ നടത്തിയ പഠനങ്ങളിലൂടെ പാരസെറ്റമോൾ കരളിനെ എങ്ങനെ തകരാറിലാക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ വെളിപ്പെടുത്തി.

ഇത് കരൾ കോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും കോശങ്ങളുടെ മരണത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലുള്ള കോശനാശം കരള്‍ രോഗങ്ങളായ ക്യാൻസർ, സിറോസിസ്, ഹെപ്പറ്റൈറ്റിസ് എന്നിവയുമായി ബന്ധപ്പെട്ടിട്ടുരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

സ്കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും ഗവേഷകർ ഉള്‍പ്പെട്ട പഠനം സയൻ്റിഫിക് റിപ്പോട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള വേദനസംഹാരിയാണ് പാരസെറ്റമോൾ. ശരീര താപനില കുറയ്ക്കാനും ഇത് ഉപയോഗപ്രദമാണ്. സുരക്ഷിതമായും നിർദ്ദേശിച്ചതുപോലെയും ഉപയോഗിച്ചാൽ ഇത് ഫലപ്രദമാണ്. എന്നിരുന്നാലും, ഈ മരുന്നിൻ്റെ അമിത അളവ് അപകടകരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പാരസെറ്റമോളിൻ്റെ ഉപയോഗത്തിൽ ജാഗ്രത വേണമെന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

RELATED STORIES