പത്തനംതിട്ടയിൽ പോലീസ് കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു

പത്തനംതിട്ട : സർവിസിലിരിക്കെ മരണപ്പെട്ട ഡി എച്ച് ക്യൂ എ എസ് ഐ ടി സി സുരേഷ് കുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് സ്വരൂപിച്ച തുക തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി ഐ പി എസ്സ് കൈമാറി.


ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച തുക സുരേഷ് കുമാറിന്റെ ഭാര്യ ആണ് ഐ ജിയിൽ നിന്നും ഏറ്റുവാങ്ങിയത്.


പോലീസ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്. ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതിയംഗം കെ ജി സദാശിവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ബി അജി സ്വാഗതവും, ജോയിന്റ് സെക്രട്ടറി സി മധു നന്ദിയും പറഞ്ഞു.


അഡിഷണൽ എസ് പി ആർ പ്രദീപ്‌ കുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി കെ ബൈജുകുമാർ, ഡി എച്ച് ക്യൂ അസിസ്റ്റന്റ് കമണ്ടാന്റ് എം സി ചന്ദ്രശേഖരൻ, നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ്‌ കുമാർ, പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി പ്രദീപ്‌, ജില്ലാ സെക്രട്ടറി സക്കറിയ, സംസ്ഥാന നിർവഹക സമിതിയംഗം ടി എൻ അനീഷ് എന്നിവർ സംസാരിച്ചു.

RELATED STORIES