തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻറ് എം. രാധാകൃഷ്ണനെ പ്രതിചേർത്തു

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻറ് എം.രാധാകൃഷ്ണനെ പൊലീസ് പ്രതിചേർത്തു.

കഴിഞ്ഞ മാസം മൂന്നിനായിരുന്നു സംഭവം. സി.സി ടി.വി പരിശോധകളിൽ സംഭവം വ്യക്തമായതോടെയാണ് പൊലീസിന്റെ നടപടി ആരംഭിച്ചത്.

ആദ്യം നോട്ടീസ് നൽകി എം.രാധാകൃഷ്ണനെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ യുവതിയുമായി വാക്ക് തർക്കം മാത്രമാണ് ഉണ്ടായതെന്ന് രാധാകൃഷ്ണൻ മൊഴി നൽകിയിരുന്നു.

യുവതിയുടെ പരാതിയിൽ ആദ്യം കേസെടുത്ത കണ്ടോൻമെൻറ് പൊലീസ് രാധാകൃഷ്ണനെ പ്രതി ചേർത്തിരുന്നില്ല. ജെ.എഫ്.എം.സി മൂന്നാം കോടതിയിൽ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് രാധാകൃഷ്ണനെതിരെ റിപ്പോർട്ട് നൽകിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ), 509 ,294 (ബി) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത് ലഭിച്ച ശേഷം കൂടുതൽ വകുപ്പ് ചേർക്കണമോയെന്ന് പൊലീസ് തീരുമാനിക്കും.

RELATED STORIES