ഇസ്രായേലിൽ കൊല്ലപ്പെട്ട നിബിന്റെ മരണത്തിൽ വിറങ്ങലിച്ച് കുടുംബം : ഭാര്യ ഏഴുമാസം ഗർഭിണി

വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി നിബിൻ മാക്സവെൽ കൊല്ലപ്പെട്ടിരുന്നു, നിബിന്റെ വേർപാടിന്റെ ഞെട്ടലിലാണ് കുടുംബവും നാടും.

ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് ഇസ്രായേലിൽ നിന്ന് മൂത്തമകൻ വിളിക്കുന്നതെന്നും നിബിന് പരിക്കേറ്റെന്ന് പറഞ്ഞതായും കൊല്ലപ്പെട്ട നിബിൻ്റെ അച്ഛൻ മാക്സ് വെൽ പറയുന്നു.‌‌

ജോലി ചെയ്യുന്ന സ്ഥലത്താണ് മിസൈൽ പതിച്ചത്. ഇസ്രായേലിലേക്ക് മക്കൾ പോയിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും അച്ഛൻ പറയുന്നു. മരിച്ച നിബിന് ഭാര്യയും അഞ്ചു വയസ്സുള്ള മകളുമുണ്ട്.

ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുകയാണെന്നും മാക്സ് വെൽ പറഞ്ഞു. മകൻ മസ്കറ്റിലായിരുന്നു.

അവിടെ നിന്ന് വന്നാണ് ഇസ്രായേലിലേക്ക് പോയത്. എംബസ്സിയിൽ നിന്ന് ആരും വിളിച്ചിട്ടില്ല. മകന്റെ മൃതദേഹം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മാക്സ് വെൽ കൂട്ടിച്ചേർത്തു.

RELATED STORIES