വഴി ചോദിക്കാനെന്ന വ്യാജേന എത്തി പെണ്‍കുട്ടിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം ; പ്രതി പിടിയില്‍

കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കു മുന്നില്‍ നഗ്‌നതാ പ്രദർശനം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

ചന്ദനത്തോപ്പ് കുഴിയം ഹരീഷ് ഭവനില്‍ ഹരീഷ് ആണ് പിടിയിലായത്. കുട്ടിയുടെ വീട്ടുകാർ നല്‍കിയ പരാതിയിലാണ് കിളികൊല്ലൂർ പൊലീസ് കേസെടുത്തത്.

ട്യൂഷനു പോകാനായി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്കു മുന്നിലാണ് ഇയാള്‍ നഗ്നതാ പ്രദർശനം നടത്തിയത്.വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ പ്രതി നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു.

RELATED STORIES